മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ഇന്ന് അനുകൂല സാഹചര്യങ്ങൾ തെളിയും. തൊഴിൽപരമായ കാര്യങ്ങളിലും മത്സരങ്ങളിലും വിജയം നേടാൻ സാധ്യതയുണ്ട്. ......
കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയായ പിതാവിനെതിരെയും കേസെടുക്കാൻ പൊലീസ് നീക്കം. അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് മകന് വാഹനമോടിക്കാൻ നൽകിയെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി പരിഗണിക്കുന്നത്. ......
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 25 മുതൽ 27 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ......
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തിയ വിവിധ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ പരീക്ഷകളിലേക്ക് വ്യാപിക്കുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും. ......
പ്രശസ്ത നടൻ ജോജു ജോർജിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് Asian Medical Center Qatar-ന്റെയും Radio Malayalam 98.6 FM-ന്റെയും സഹകരണത്തോടെ Breast Cancer Awareness & Dermatology Awareness Program 2026 ഒക്ടോബർ 23-ന് Asian Medical Center, അൽ വക്രയിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണ ക്ലാസിന് Dr. Shylaja P (Specialist – Obstetrics & Gynecology) യും ചർമ്മരോഗ ബോധവൽക്കരണ ക്ലാസിന് Dr. ......
ദോഹ: ഖത്തറിലെ വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് പുതിയ സ്വകാര്യ വിദ്യാലയങ്ങളുടെ നിർമ്മാണത്തിനും നടത്തിപ്പിനുമുള്ള കരറുപത്രങ്ങളിൽ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) ഒപ്പുവെച്ചു. പൊതുമരാമത്ത് വകുപ്പ് (അശ്ഗാൽ), വാണിജ്യ വ്യവസായ മന്ത്രാലയം (MoCI), വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ ടെൻഡർ നടപടികളിലൂടെ വിജയികളായ ദേശീയ കമ്പനികളുമായാണ് കരാറുകൾ ഉറപ്പിച്ചത്.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിന്ത് റാഷിദ് അൽ ഖാതിർ, വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി, അശ്ഗാൽ പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുൽ അസീൽ അൽ മീർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. ......
ദോഹ: ഖത്തറിന്റെ അന്താരാഷ്ട്ര സാംസ്കാരിക കൈമാറ്റ പദ്ധതിയായ 'ഇയേഴ്സ് ഓഫ് കൾച്ചറി'ന്റെ (Years of Culture) 2030 വരെയുള്ള പങ്കാളിത്ത രാജ്യങ്ങളെ പ്രഖ്യാപിച്ചു. 2027-ൽ ഈജിപ്തും ഗ്രീസുമായിരിക്കും ഖത്തറിന്റെ സാംസ്കാരിക പങ്കാളികൾ. ......
ദോഹ: സീഷോർ ദോഹ 4x4 വാട്ടർ പോളോ (Seashore Doha Water Polo 4x4) ടൂർണമെന്റിന് സമാപനമായി. ഖത്തർ അക്വാട്ടിക്സ് ഫെഡറേഷനും സീഷോറും സംയുക്തമായി സംഘടിപ്പിച്ച ടൂർണമെന്റ് മീനാ ദോഹയുടെ (Mina Doha) ആതിഥേയത്വത്തിലാണ് മൂന്ന് ദിവസങ്ങളിലായി നടന്നത്. ......
ദോഹ: ഖത്തറിന്റെ
ദേശീയപതാകയ്ക്കൊപ്പംഐക്യരാഷ്ട്രസഭയുടെ പതാകയും ഉയർത്തിക്കൊണ്ട് ഒമ്പതാമത് ആഗോള നിക്ഷേപ ഫോറത്തിന് (World Investment Forum 2026) ദോഹയിൽ ഔദ്യോഗിക തുടക്കമായി. യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റുമായി (UNCTAD - അൺക്ടാഡ്) സഹകരിച്ചാണ് ഖത്തർ ഈ ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ......
ഒക്ടോബർ 25 ഞായറാഴ്ചയാണ് ശരദ് പൂർണിമ. ഹിന്ദു വിശ്വാസമനുസരിച്ച് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മീദേവിയുടെയും ചന്ദ്രന്റെയും അനുഗ്രഹം തേടുന്ന വിശേഷദിവസമാണിത്. ......